ദോഹ: ഖത്തറില്‍ ചൊവ്വാഴ്ച്ച വരെ ശക്തമായ കാറ്റിന്റെ സാന്നിധ്യമുണ്ടാവുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. കടലില്‍ തിരമാലകള്‍ ഉയര്‍ന്ന് പൊങ്ങാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നതിന് മുന്നറിയിപ്പുണ്ട്.
പത്തടിയോളം തിരമാലകള്‍ ഉയരാന്‍ സാധിയതയുണ്ടെന്നാണ് അധികൃതര്‍ പ്രവചിച്ചിരിക്കുന്നത്. തീരദേശ പ്രദേശങ്ങളില്‍ ദൂരക്കാഴ്ച പരിധി കുറയാന്‍ സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ പൊടികാറ്റുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ദൂരക്കാഴ്ച പരിധി നാല് മുതല്‍ എട്ടു കിലോമീറ്റര്‍ വരെയായിരിക്കും. ദോഹയില്‍ ഇന്ന് രാത്രി അനുഭവപ്പെടുന്ന പരമാവധി താപ നില 22 ഡിഗ്രി സെല്‍ഷ്യസ്. വരും ദിവസങ്ങളില്‍ രാജ്യത്തെ താപ നിലയില്‍ നേരിയ കുറവുണ്ടാവുമെന്നാണ് അധികൃതരുടെ പ്രവചനം.