News Desk

2021-06-07 05:00:52 pm IST

കാലിഫോര്‍ണിയ: റിപ്പയര്‍ ചെയ്യാന്‍ നല്‍കിയ ഐ ഫോണില്‍ നിന്ന് നഗ്‌ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ചോര്‍ന്ന വിദ്യാര്‍ഥിനിക്ക് ഭീമന്‍ നഷ്ടപരിഹാരത്തുക നല്‍കി ആപ്പിള്‍. കാലിഫോര്‍ണിയയില്‍ പെഗാട്രോണിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററിലെ രണ്ട് ജീവനക്കാരാണ് ചിത്രങ്ങള്‍ ചോര്‍ത്തിയത്.

2016-ലാണ് ഒറിഗോണില്‍ നിന്നുള്ള വിദ്യാര്‍ഥിനി തന്റെ മൊബൈല്‍ ഫോണ്‍ നന്നാക്കുന്നതിനായി ആപ്പിള്‍ സര്‍വീസ് സെന്റററില്‍ നല്‍കിയത്. നന്നാക്കിയ ശേഷം ടെക്‌നീഷ്യന്‍മാര്‍ ഫോണില്‍ കണ്ട 10-ലധികം സ്വകാര്യ ദൃശ്യങ്ങള്‍ വിദ്യാര്‍ഥിനിയുടെ തന്നെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്തു.

സ്വന്തം നഗ്‌ന ചിത്രം വിദ്യാര്‍ഥിനി പങ്കുവെച്ച രീതിയിലായിരുന്നു പോസ്റ്റ്. സുഹൃത്തുക്കള്‍ ചുണ്ടിക്കാണിച്ചതോടെ ചിത്രങ്ങള്‍ പെട്ടന്ന് തന്നെ നീക്കം ചെയ്തു. ഒത്തുതീര്‍പ്പ് തുക വ്യക്തമല്ലെങ്കിലും കോടികളാണ് ടെക് ഭീമന്‍മാര്‍ വിദ്യാര്‍ഥിനിക്ക് നല്‍കുന്നതെന്ന് 'ദ ടെലഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ 50 ലക്ഷം ഡോളറായിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്.

സംഭവത്തിന്റെ ഫലമായി പെണ്‍കുട്ടിക്കുണ്ടായ 'കടുത്ത മാനസിക ക്ലേശത്തിന്' നഷ്ടപരിഹാരം നല്‍കിക്കൊണ്ട് ഒത്തുതീര്‍പ്പ് അംഗീകരിക്കുകയായിരുന്നു. കേസ് സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്നും തുക വെളിപ്പെടുത്തരുതെന്നും ഒത്തുതീര്‍പ്പിന്റെ ഭാഗമായി വ്യവസ്ഥയുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തിയ ആപ്പിള്‍ രണ്ട് ജീവനക്കാരെയും പിരിച്ചു വിട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top