News Desk

2021-02-24 11:21:06 pm IST

ന്യൂഅല്‍ഹി: കൊവിഡ് വന്നു പോയവര്‍ വാക്‌സിന്‍ എടുക്കണമെന്ന് പഠനം. ശരീരത്തില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ വേണ്ടതായ അളവില്‍ ആന്റിബോഡി രൂപപ്പെടുത്താന്‍ വാക്‌സിന്‍ എടുത്തേ മതിയാവൂ എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

രോഗബാധ ഏല്‍ക്കുമ്പോള്‍ ആളുകളുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയുടെ പ്രതികരണം വ്യത്യസ്ത രൂപത്തിലായിരിക്കും. സാധാരണഗതിയില്‍, അധികമാളുകളുടെ ശരീരത്തിലും മാസങ്ങളോളം നിലനില്‍ക്കുന്ന ആന്റിബോഡികള്‍ രൂപപ്പെടും. 

എന്നാല്‍ രോഗ ലക്ഷണങ്ങള്‍ തീരെയില്ലാത്ത, അല്ലെങ്കില്‍ വളരെ നേരിയ ലക്ഷണങ്ങള്‍ മാത്രം ഉണ്ടായിരുന്ന രോഗികളുടെ ശരീരത്തില്‍ കുറഞ്ഞ അളവില്‍ മാത്രമേ ആന്റി ബോഡികള്‍ ഉണ്ടാവുകയുള്ളൂ. അത് പെട്ടെന്ന് തന്നെ അളക്കാന്‍ പറ്റാതാവത്തയത്രയും കുറയുകയും ചെയ്യും. അതുകൊണ്ട് തന്നെ ശരീരത്തില്‍ കൊവിഡ് പ്രതിരോധിക്കാന്‍ വേണ്ടതായ അളവില്‍ ആന്റിബോഡി രൂപപ്പെടുത്താന്‍ വാക്‌സിന്‍ എടുത്തേ മതിയാവൂ.

പുതിയ പഠനത്തില്‍ കൊവിഡ് ഭേദമായവരുടെ രക്ത സാംപിള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് അവരുടെ ശരീരത്തിലെ ഇമ്മ്യൂണ്‍ സിസ്റ്റം സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദമായ B1351 നെ പ്രതിരോധിക്കാന്‍ പ്രയാസപ്പെടുമെന്നാണ്. 

അതേസമയം, ഇവരില്‍ ഫൈസര്‍, മോമൊഡേണ, ബയോഎന്‍ടെക് വാക്‌സിനുകള്‍ കുത്തിവെച്ച സമയത്ത് ആന്റിബോഡിയുടെ അളവ് ഗണ്യമായി വര്‍ദ്ധിക്കുന്നതാണ് കണ്ടത്. ഇത് B1351 വാരിയന്റിനെ മാത്രമല്ല 2003-ലെ സാര്‍സ് മഹമാരിയെ വരെ പ്രതിരോധിക്കാന്‍ തക്കതായ ആന്റി ബോഡികളാണ് രൂപപ്പെടുത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

ഒരു പക്ഷേ, വൈറസ് ഭേദമായവരില്‍ വാക്‌സിന്‍ തീരെ രോഗം വരാത്തവരേക്കാള്‍ കൂടുതല്‍ ഫലപ്രാപ്തി ഉളളതായിരുന്നു. കൂടാതെ, ഫൈസര്‍, മൊഡേണ വാകസിനുകള്‍ B1351 വാരിയെന്റിനെതിര അഞ്ചിരട്ടി പ്രതിരോധ ശേഷി കുറവാണെന്ന് അനവധി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈ അടുത്തായി ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നടന്ന പഠനം അനുസരിച്ച് രോഗം ഭേദമായി പോയ സാംപിളുകളില്‍ രണ്ടാമാത്തെ ഡോസ് കുത്തി വെച്ചത് കൊണ്ട് അധികം പ്രയോജനമൊന്നും ഇല്ല എന്നാണ്. എട്ട്, ഒന്‍പത് മാസം മുമ്പ് രോഗം മാറിപ്പോയവരില്‍ ആദ്യത്തെ ഡോസില്‍ തന്നെ ആന്റിബോഡി വര്‍ദ്ധിക്കുന്നതായാണ് കാണപ്പെട്ടത്. എന്നാല്‍ ഇവരില്‍ രണ്ടാമത്തെ ഡോസ് കുത്തി വെച്ചപ്പോള്‍ ഗണ്യമായ വര്‍ദ്ധനയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top