ന്യൂയോര്‍ക്ക്: മനുഷ്യ ബീജങ്ങളുടെ എണ്ണം കുറയുന്നുവെന്നും മനുഷ്യന് വംശനാശ ഭീഷണിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ലൈംഗികതയിലെ മാറ്റങ്ങള്‍ മനുഷ്യന്റെ നിലനില്‍പ്പിന് ഭീഷണിയാണെന്നും വിദഗ്ധ മുന്നറിയിപ്പുണ്ട്. ന്യൂയോര്‍ക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാന് സ്കൂള്‍ ഓഫ് മെഡിസിനിലെ പരിസ്ഥിതി, പ്രത്യുല്പാദന എപ്പിഡെമിയോളജിസ്റ്റായ ഷാന സ്വാന് തന്റെ പുതിയ പുസ്തകത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം പോലെ ആഗോള ഭീഷണിയായി ഫെര്‍ട്ടിലിറ്റി പ്രതിസന്ധി മാറും. ഇതിന്റെ പ്രധാന കാരണം നിലവിലെ പ്രത്യുല്പാദന പ്രശ്നങ്ങാളാണ്. ഇവ മനുഷ്യജീവന് തന്നെ ഭീഷണിയാകും. 1973 നും 2011 നും ഇടയില്‍ വെസ്റ്റേണ്‍ രാജ്യങ്ങളില്‍ ബീജങ്ങളുടെ എണ്ണം 59 ശതമാനം കുറഞ്ഞുവെന്നും ആഗോള തലത്തില്‍ തന്നെ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നെന്നും സ്വാന് പറയുന്നു. നിലവിലെ സ്ഥിതി അനുസരിച്ച് ശരാശരി ബീജങ്ങളുടെ എണ്ണം 2045 ല്‍ പൂജ്യത്തിലെത്തുമെന്നും പുസ്തകത്തില്‍ പറയുന്നു.
ആധുനിക ജീവിതം ബീജങ്ങളുടെ എണ്ണത്തെ എങ്ങനെ ഭീഷണിപ്പെടുത്തുന്നുവെന്നും സ്ത്രീ-പുരുഷ പ്രത്യുത്പാദന രീതിയെ എങ്ങനെ മാറ്റുന്നുവെന്നും മനുഷ്യജീവിതത്തിന് എങ്ങനെ ഭീഷണിയാകുമെന്നും സ്വാനും സഹ-എഴുത്തുകാരന് സ്റ്റേസി കോളിനോയും പുസ്തകത്തില്‍ വിശദീകരിയ്ക്കുന്നു. മാറിയ ജീവിതശൈലി, രാസ വസ്തുക്കളുടെ ഉപഭോഗം, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, സാംസ്കാരിക മാറ്റം, കുട്ടികളുണ്ടാകുന്നതിനുള്ള ചെലവ്, ശാരീരിക മാറ്റങ്ങള്‍ എന്നിവ മനുഷ്യനെ വംശനാശ ഭീഷണി നേരിടുന്ന ജീവികളാക്കുമെന്നും ഷാന സ്വാന് പറയുന്നു.
ഗര്‍ഭം അലസല്‍ നിരക്ക് വര്‍ധിക്കുന്നതും ആണ്‍കുട്ടികളില്‍ കൂടുതല്‍ ജനനേന്ദ്രിയ തകരാറുകള്‍ സംഭവിക്കുന്നതും പെണ്‍കുട്ടികളുടെ നേരത്തെയുള്ള പ്രായപൂര്‍ത്തിയാകല്‍ എന്നിവ ഉള്‍പ്പെടെ നിരവധി കാര്യങ്ങളും പുകയില ഉപയോഗം, പുകവലി, അമിതവണ്ണം തുടങ്ങിയ ഘടകങ്ങള്‍ക്കും പ്രത്യുത്പാദന തകരാറുകളില്‍ പങ്കുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക