News Desk

2021-02-22 07:49:29 pm IST
ദോഹ: നൈല്‍ നദി കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് സുഡാനിലുണ്ടായ വെള്ളപ്പൊക്ക ദുരിതത്തില്‍ അടിയന്തര സഹായമെത്തിച്ച ഖത്തര്‍ സര്‍ക്കാരിന് സുഡാന്‍ ഭരണകൂടം നന്ദി അറിയിച്ചു.

ദുരന്തത്തില്‍ സഹായവുമായി ആദ്യമെത്തിയ അന്താരാഷ്ട്ര ദൗത്യ സംഘം ഖത്തറിന്റേതാണെന്ന് സുഡാന്‍ സര്‍ക്കാര്‍ കൃതജ്ഞതയോടെ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ദുരന്തത്തില്‍പ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് ഖത്തര്‍ ചാരിറ്റി അധികൃതര്‍ ദ്രുതഗതിയില്‍ കൂടാരമൊരുക്കുകയും ചെയ്തു. ദുരിതത്തില്‍ പ്രയാസമനുഭവിച്ച എല്ലാ മേഖലകളിലും ഖത്തര്‍ ചാരിറ്റി പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുകയും ഏവര്‍ക്കും ഭക്ഷണ കിറ്റുകള്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. 

ദുരന്തത്തില്‍ ഏറ്റവും അധികം പ്രതിസന്ധികള്‍ നേരിട്ട സുഡാനിലെ അല്‍ ശാഹ്വ ജില്ലയില്‍ ഖത്തര്‍ ചാരിറ്റി പ്രവര്‍ത്തകര്‍ അഹോരാത്രം പണിയെടുക്കുകയും പ്രയാസത്തിന്റെ വ്യാപ്തി കുറക്കാന്‍ കഠിനാധ്വാനം ചെയ്തെന്നും സുഡാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സംഭവത്തില്‍ നിരവധി സുഡാന്‍ പൗരന്മാര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top