News Desk

2021-06-01 02:36:06 pm IST
ദോഹ: ഖത്തറില്‍ ഇന്ന് മുതല്‍ തുറന്ന സ്ഥലത്ത് ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള വേനല്‍ക്കാല ഉച്ചവിശ്രമ സമയം നിലവില്‍ വരും. വേനല്‍ക്കാലത്തെ പ്രത്യേക ജോലി സമയം ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 15 വരെ പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. 

രാജ്യത്ത് ചൂട് കൂടിയതിനാല്‍ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ശേഷ 3.30 വരെ നിര്‍ത്തിവെക്കണം. അതേസമയം, ഉച്ച വിശ്രമ സമയം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം പട്രോളിംഗ് സംഘങ്ങളെയും നിര്‍മാണ മേഖലയില്‍ സജീവമാക്കിയിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top