News Desk

2021-04-27 09:34:51 pm IST

ദുബൈ: സുന്നി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ (67) നിര്യാതനായി. ചൊവ്വാഴ്ച വൈകീട്ട് ദുബൈ കിസൈസ് ആസ്റ്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിയാണ്. 

ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ്, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിം (എയിം) പ്രസിഡന്റ്, യു.എ.ഇ സുന്നി കൗണ്‍സില്‍ മുഖ്യരക്ഷാധികാരി, ദുബൈ കെ.എം.സി.സി ഉപദേശക സമിതി അംഗം തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top