കൊച്ചി: നടി സണ്ണി ലിയോണിനെ കൊച്ചിയില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്കിയ പരാതിയിലാണ് നടിയെ ചോദ്യം ചെയ്തത്. കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് ഷിയാസ് പരാതിയില്‍ പറയുന്നത്.
അതേസമയം, താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്ന് നടി സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്കി. അഞ്ച് തവണ പരിപാടിക്കായി ഡേറ്റ് നല്‍കിയിട്ടും സംഘാടകനു പരിപാടി നടത്താന്‍ ആയില്ലെന്നും അവരുടെ അസൗകര്യമാണ് ഇതിനു കാരണമെന്നും എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക