News Desk

2021-02-04 12:34:21 pm IST
തൃശൂര്‍: കര്‍ഷക സമരത്തില്‍ കേന്ദ്രസര്‍ക്കാറിന് പരോക്ഷ പിന്തുണയുമായി എത്തിയതോടെ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറിന് രൂക്ഷവിമര്‍ശനവുമായി മലയളികള്‍. പ്രമുഖ പോപ്പ് താരം റിഹാനയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗുമടക്കം കര്‍ഷക സമരത്തിന് പിന്തുണയുമായി ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ എതിര്‍ത്തതോടെയാണ് സച്ചിനെതിരെ മലയാളികള്‍ തിരിഞ്ഞത്. 

കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ 'ഇന്ത്യ എഗെയ്‌ന്സ്റ്റ് പ്രൊപ്പഗണ്ട' കാമ്പയിനില്‍ സച്ചിനും അണിചേര്‍ന്നിരുന്നു. ''ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. ബാഹ്യശക്തികള്‍ കാഴ്ചക്കാരായിരിക്കാം. പക്ഷേ പങ്കെടുക്കുന്നവരല്ല. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യക്കായി തീരുമാനിക്കണം. ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക് ഒരുമിച്ചുനില്‍ക്കാം'' -സച്ചിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

സച്ചിന്‍ ഈ നിലപാടെടുക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം കര്‍ഷകരെ പിന്തുണക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രവാഹമാണ് സാമൂഹ്യ മാധ്യമങ്ങളില്‍. ഇതിനു പിന്നാലെ 2014 ല്‍ വിംബിള്‍ഡണ്‍ വേദിയില്‍ വെച്ച് സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് മരിയ ഷറപ്പോവയുടെ പേജില്‍ പൊങ്കാല നടത്തിയതിനുള്ള കൂട്ടമാപ്പുപറച്ചിലും മലയാളികള്‍ ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top