News Desk

2021-03-25 07:13:55 pm IST
മസ്‌കത്ത്: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്ത് രാത്രികാല യാത്രാ നിയന്ത്രണവും അധികൃതര്‍ പ്രഖ്യാപിച്ചു.

മാര്‍ച്ച് 28 ഞായറാഴ്ച മുതല്‍ ഏപ്രില്‍ എട്ട് വ്യാഴം വരെയാണ് തീരുമാനം നടപ്പാക്കുക. ഈ കാലയളവില്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അടച്ചിടുകയും വാഹനങ്ങളുടെയും ആളുകളുടെയും യാത്രാ കര്‍ശനമായി നിരോധിക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തുകയും,ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്ത രോഗികളുടെ എണ്ണം കുത്തനെ കൂടുകയും ചെയ്ത സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റി കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top