News Desk

2021-03-12 06:48:42 pm IST


മസ്‌കത്ത്: ഒമാനിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് രാത്രി അടച്ചിടലില്‍ ഇളവുകളുമായി സുപ്രീം കമ്മിറ്റി. ഹോം ഡെലിവറി സേവനങ്ങള്‍ക്ക് ഇളവ് നല്‍കിയതായി ഒമാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വരും ദിവസങ്ങളില്‍ രാത്രി എട്ടിന് ശേഷം സ്ഥാപനങ്ങള്‍ക്ക് ഹോം ഡെലിവറി സേവനങ്ങള്‍ നടത്താവുന്നതാണ്. 

ഇന്ധന സ്‌റ്റേഷനുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ടയര്‍ വില്‍പന, ടയര്‍ അറ്റകുറ്റപ്പണി സ്ഥാപനങ്ങള്‍ക്കും രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ഈ തീരുമാനം സുല്‍ത്താനേറ്റിന്റെ എല്ലാ ഗവര്‍ണറേറ്റുകളിലും ഉടന്‍ പ്രാബല്യത്തില്‍ വരുന്നതാണ്.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ അടച്ചിടണമെന്ന നിര്‍ദേശം കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രാബല്ല്യത്തില്‍ വന്നത്. ഈ മാസം 20 വരെയാണ് അടച്ചിടല്‍ പ്രാബല്ല്യത്തിലുള്ളത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top