News Desk

2021-03-01 07:46:00 pm IST
മസ്‌ക്കത്ത്: കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഒമാനില്‍ രാത്രി കാലങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. എല്ലാ ഗവര്‍ണറേറ്റുകളിലെയും കച്ചവട സ്ഥാപനങ്ങള്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് അടച്ചിടുക. മാര്‍ച്ച് നാല് മുതല്‍ മാര്‍ച്ച് 20 വരെയാണ് അടച്ചിടുന്നതെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ റസ്റ്ററന്റുകള്‍ക്കും കഫേകള്‍ക്കും ഉള്‍പ്പെടെ നിയന്ത്രണം ബാധകമാണ്. ഹോം ഡെലിവറിയും അനുവദിക്കില്ല. പെട്രോള്‍ പമ്പുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ഫാര്‍മസികള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1570 ആയി. ആകെ രോഗ ബാധിതരുടെ എണ്ണം 1,41,496 കഴിഞ്ഞു. രോഗമുക്തരായവരുടെ എണ്ണം 1,32,459 ആയി ഉയര്‍ന്നു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top