ന്യൂഡല്‍ഹി: പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനി അപകടകാരിയായ വ്യക്തിയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ.
ബംഗളൂരു സ്ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള മഅ്ദനിയുടെ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.
കേസില്‍ 2014ല്‍ മഅദ്നിക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, ബംഗളൂരുവില്‍ തന്നെ തുടരണം എന്ന വ്യവസ്ഥ കോടതി അന്ന് പുറപ്പെടിവിച്ചിരുന്നു. കോടതിയുടെ ജാമ്യ വ്യവസ്ഥ ഒരു ഘട്ടത്തിലും മഅ്ദനി ലംഘിച്ചിട്ടില്ലെന്ന് മഅദ്നിയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
എന്നാല്‍ മഅ്ദനിയും ആയി ബന്ധപ്പെട്ട ഒരു കേസ് മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലയളവില്‍ താന്‍ പരിഗണിച്ചിരുന്നോ എന്ന് സംശയം ഉള്ളതായി ഇന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെയെക്ക് ഒപ്പം കേസ് പരിഗണിച്ചിരുന്ന ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് വി രാമസുബ്രമണ്യം ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ച്ചത്തേക്കു മാറ്റി.
ബംഗളൂരു നഗരത്തിന് പുറത്തുപോകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമാണ് അബ്ദുള്‍ നാസര്‍ മഅ്ദനി സമര്‍പ്പിച്ച ഹരജിയിലെ ആവശ്യങ്ങള്‍.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക