2018-10-29 09:49:52am IST

ന്യൂഡൽഹി : കേരളത്തിലെ  നാല് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ അനുമതി സുപ്രിം കോടതി റദ്ദാക്കി. 550 സീറ്റുകളിലേക്കുള്ള പ്രവേശന അനുമതിയാണ് സുപ്രിം കോടതി റദ്ദ് ചെയ്തത്.ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് അനുമതി റദ്ദാക്കിയത്. പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് വിധി.

വയനാട് ഡിഎം, പാലക്കാട് പികെ ദാസ്, വര്‍ക്കല എസ്‌ആര്‍, തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് നല്‍കിയ അനുമതിയാണ് റദ്ദാക്കിയത്. ഈ കോളേജുകളിൽ ആവശ്യമായ സൗകര്യങ്ങളും അടിസ്ഥാന യോഗ്യതകളും ഇല്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോടതിയില്‍ അറിയിച്ചിരുന്നു.

Top