2018-10-22 10:40:13am IST

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ റിട്ട് ഹര്‍ജി പരിഗണിക്കണമോയെന്ന് സുപ്രീം കോടതി നാളെ തീരുമാനിക്കും. വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഇരുപതോളം ഹര്‍ജികളാണ് സുപ്രീം കോടതിയിലെത്തിയത്. ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് നാളെയറിയാം.

കൂടാതെ ശബരിമലയില്‍ അന്യമതക്കാര്‍ കയറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ പ്രചാരസഭയും ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കുന്നുണ്ട്. പുനഃപരിശോധനാ ഹര്‍ജികളില്‍ തങ്ങളുടെ നിലപാടറിയിക്കുമെന്നും ശബരിമലയിലെ തല്‍സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും ദേവസ്വം ബോര്‍ഡും വ്യക്തമാക്കിയിരുന്നു

Top