News Desk

2021-02-25 04:17:17 pm IST
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ശസ്ത്രക്രിയക്ക് വിധേയനായതായി റിപ്പോര്‍ട്ട്. റിയാദിലെ കിങ് ഫൈസല്‍ പ്രത്യേക ആശുപത്രിയില്‍  അപ്പെന്‍ഡിസൈറ്റിസ് നീക്കുന്നതിനുള്ള ശസ്ത്രക്രിയക്കാണ് വിധേയനായത്.

വിജയകരമായ ശാസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ നിന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പുറത്ത് വരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

പൗരന്മാരും അമീര്‍മാരുമാരും കിരീടാവകാശിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പ്രാര്‍ഥനയും ആരോഗ്യം നേര്‍ന്ന് കൊണ്ടുള്ള ആശംസയും അര്‍പ്പിച്ചു.

35 കാരനായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ലാപ്രോസ്പ്കോപിക് കീ ഹോള്‍ സര്‍ജറിയാണ് നടത്തിയതെന്ന് റോയല്‍ കോടതി അറിയിച്ചു. ഇന്നലെ(ബുധന്‍) വൈകുന്നേരമാണ് കിരീടാവകാശി ആശുപത്രിയില്‍ നിന്ന് പുറത്ത് വരുന്ന വീഡിയോ സൗദി ഔദ്യോഗിക വാര്‍ത്താ വൃത്തങ്ങള്‍ പുറത്തു വിട്ടത്.




Top