News Desk

2021-05-16 07:25:41 pm IST
ദോഹ: ഖത്തറിലെ റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകളില്‍ നിരവധി നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടെന്ന് ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് കേണല്‍ മുഹമ്മദ് റാഡി അല്‍ ഹജ്രി പറഞ്ഞു. ഖത്തര്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ആറുമാസം മുമ്പാണ് നിരീക്ഷണ ക്യാമറ സംവിധാനം ഏര്‍പ്പെടുത്തിയതെന്നും അതുകൊണ്ട് ഇപ്പോള്‍ വാഹനമോടിക്കുന്നവര്‍ ഈ സ്ഥലങ്ങളില്‍ കവലകളിലും ട്രാഫിക് സിഗ്‌നലുകളിലും ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
റോഡുകളിലെ ട്രാഫിക് നിയമങ്ങളുടെ ലംഘനങ്ങള്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായും അല്‍ ഹജ്രി ചൂണ്ടിക്കാട്ടി. ഈദുല്‍ ഫിത്‌റിന്റെ ഒന്നും രണ്ടും ദിവസങ്ങളില്‍ ഖത്തറിലെ ഗതാഗത സാഹചര്യം തൃപ്തികരമാണെന്നും അല്‍ ഹജ്രി പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top