News Desk

2021-03-04 03:48:12 pm IST
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെത്തുടര്‍ന്ന് താജ്മഹലില്‍ നിന്നും സന്ദര്‍ശകരെ ഒഴിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. താജ്മഹലില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന്  ഉത്തര്‍പ്രദേശ് പെലീസിനാണ് ഫിറോസാബാദില്‍ നിന്ന് ഫോണ്‍കോള്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്.

വിവരമറിഞ്ഞ ഉടനെ ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുജനങ്ങളുടെ സന്ദര്‍ശനം താല്‍കാലികമായി നിര്‍ത്തിവെച്ചു. ആളുകളെ ഇവിടെനിന്നും ഒഴിപ്പിച്ചു.

എന്നാല്‍ സംശയം തോന്നുന്ന സാഹചര്യമൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. താജ്മഹലിലും പരിസരത്തും പരിശോധന നടക്കുന്നുണ്ടെന്ന് ആഗ്ര എസ്.പി ശിവ് റാം യാദവ് പറഞ്ഞു. 

ഭീഷണി സന്ദേശത്തില്‍ സി.ഐ.എസ്.എഫിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീഷണി സന്ദേശം ലഭിച്ച നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. എന്നാല്‍ വ്യാജസന്ദേശമായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസും അധികൃതരും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top