News Desk

2021-05-31 01:53:01 pm IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധ ആശങ്കയായി നില്‍ക്കുന്നുവെന്നും ജനങ്ങള്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). 

കൊവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്റെ പലഭാഗങ്ങളിലും കുറയാന്‍ തുടങ്ങിയെങ്കിലും അടുത്ത തരംഗം പ്രതിരോധിക്കാന്‍ വാക്‌സിന്‍ എത്രയും വേഗം എടുക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ തെക്കുകിഴക്കന്‍ ഏഷ്യ മേഖല ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു.

'ആദ്യം ലഭ്യമായ അവസരത്തില്‍ കൊവിഡ് വാക്‌സിന്‍ എടുക്കുക. അടുത്ത കുതിച്ചുചാട്ടം പ്രവചിക്കാന്‍ നമുക്ക് കഴിയില്ലെങ്കിലും അത് തടയാന്‍ കഴിയും' അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗം ആരോഗ്യമേഖലയ്ക്ക് വന്‍ ഭാരമേല്‍പ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top