Breaking News
ഖത്തർ - സൗദി പ്രശ്നങ്ങൾ വഷളാക്കുന്നതിന് പിന്നിൽ അബൂദബി: അൽ അറബ് പത്രം | ഖത്തറിൽ കഫാല നിയമം അവസാനിപ്പിക്കാനുള്ള നടപടികളെ അഭിനന്ദിച്ചു യൂറോപ്യൻ സംഘം | ഖത്തറിലേക്ക് കൂടുതൽ ബംഗ്ലാദേശി തൊഴിലാളികൾ എത്തിയേക്കും | ഖത്തറിലെ ഭക്ഷ്യ ഉല്പാദന കമ്പനിയായ 'ബലദനയുടെ' മേധാവി രാജി വച്ചതായി അധികൃതർ അറിയിച്ചു | നിയമ ലംഘനം; ഖത്തറിൽ ബലദിയ 8 ഭക്ഷണ ശാലകൾ അടപ്പിച്ചു | സൗദിയിൽ പ്രതിമാസ പെട്രോൾ വില വർദ്ധനവ് നിലവിൽ വന്നു | പ്രവാസികളെ വിവാഹം കഴിച്ച ഒമാനി സ്ത്രീകളുടെ കുട്ടികൾക്ക് ട്യൂഷൻ ഫീസ് ഈടാക്കില്ല | കുവൈത്ത് ദേശീയ ദിനത്തിന് 5 ദിവസത്തെ അവധി | ദുബായ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ ഡെലിവറി ബോയിയെ ശിക്ഷിച്ചു | ഖത്തറിൽ മെർസ് കേസ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം |
2019-08-29 02:16:16am IST

ദോഹ: ഖത്തറിൽ നടക്കുന്ന  യുഎസ് - താലിബാന്‍ സമാധാന ചര്‍ച്ച അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു.  ചർച്ചകൾക്കൊടുവിൽ  സമാധാനകരാര്‍ ഉടനുണ്ടായേക്കുമെന്ന താലിബാന്‍ രാഷ്ട്രീയ കാര്യവക്താവ് സുഹൈല്‍ ഷഹീ വ്യക്തമാക്കിയതായി  അല്‍ജസീറ ടിവിയാണ്   റിപ്പോര്‍ട്ട് ചെയ്തത്.

 സമാധാന ചര്‍ച്ച അന്തിമഘട്ടത്തിലെത്തിയെന്നും മധ്യസ്ഥ ഫോര്‍മുല എങ്ങനെ നടപ്പില്‍ വരുത്തണമെന്ന കാര്യത്തില്‍ മാത്രമാണിപ്പോള്‍ ചര്‍ച്ച നടക്കുന്നതെന്ന് സുഹൈല്‍ ഷഹീന്‍ അറിയിച്ചു. ഖത്തറിന്‍റെ മധ്യസ്ഥതയില്‍ നടക്കുന്ന യുഎസ് താലിബാന്‍ സമാധാന ചര്‍ച്ചകളുടെ ഒമ്പതാം ഘട്ടമാണിപ്പോള്‍ ദോഹയില്‍ തുടരുന്നത്.

അമേരിക്ക നിയോഗിച്ച പ്രത്യേക സമാധാന ദൂതന്‍ സല്‍മെയ് ഖലില്‍സാദ്, താലിബാന്‍ സഹസ്ഥാപകന്‍ മുല്ലാ ഗനി ബറദാര്‍ എന്നിവരാണ് ഇരുപക്ഷങ്ങളെ നയിക്കുന്നത്. 

യുഎസ് സൈന്യം ഘട്ടംഘട്ടമായി അഫ്ഗാന്‍ വിടുക, യാതൊരു ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കില്ലെന്ന് താലിബാന്‍റെ ഉറപ്പ് എന്നിവയാണ് സമാധാന കരാറിലെ പ്രധാന വ്യവസ്ഥകളെന്നാണ് സൂചന. 

 
Top