News Desk

2021-04-16 10:25:45 pm IST
ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോക കപ്പില്‍ എത്തുന്ന മുഴുവന്‍ പേര്‍ക്കും കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി എന്ന് ഉറപ്പ് വരുത്തുന്നതിന് ആസൂത്രണം നടക്കുന്നതായി ഖത്തര്‍ ഉപപ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച റെയ്സിന ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തില്‍ വാക്സിന്‍ കമ്പനികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സാധ്യമാവുമെന്നാണ് കരുതുന്നത്. ഒരു കൊവിഡ് രഹിത ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top