News Desk

2021-05-05 09:54:22 am IST
ചെന്നൈ: രാജ്യത്ത് കൊവിഡിനെ തുടര്‍ന്ന് ഓക്‌സിജന്‍ കിട്ടാതെ വീണ്ടും മരണം. തമിഴ്‌നാട്ടില്‍ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 11 പേരാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത്.  ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. 

മരിച്ചവരില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് പുറമെ മറ്റ് രോഗത്തിന് ചികിത്സയില്‍  കഴിഞ്ഞവരും ഉണ്ടെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കൂറോളമാണ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം നേരിട്ടതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ബംഗളുരുവിലെയും കല്‍ബുര്‍ഗിയിലെയും ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top