തെങ്കാശി: ഈ തെരഞ്ഞെടുപ്പ കാലത്ത് വ്യത്യസ്തമായ രീതിയില്‍ വോട്ട് അഭ്യര്‍ത്ഥിച്ചാണ് ഓരോ സ്ഥാനാര്‍ത്ഥികളും ശ്രദ്ധേയരാകുന്നത്. അതുപോലെ തന്നെ വ്യത്യസ്തമായ പ്രചാരണങ്ങളിലൂടെയാണ് ഓരോ സ്ഥാനാര്‍ത്ഥികളും വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞു നില്‍ക്കുന്നത്. അത്തരത്തില്‍ തെരഞ്ഞെടുപ്പോട് അനുബന്ധിച്ച് തമിഴ്നാട്ടിലെ ഗോള്‍ഡ്മാന്‍ എന്നറിയപ്പെടുന്ന ഹരി നാടാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാര്‍ഥിയാണ് ഹരി നാടാര്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഹരിയുടെ പ്രചരണമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ സ്ഥാനംപിടിച്ചിരിക്കുന്നത്.
കയ്യിലും കഴുത്തിലും സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞാണ് ഹരി വോട്ടഭ്യര്‍ഥനയുമായി ജനങ്ങളിലെക്കെത്തുന്നത്. മാലയും വളയും മോതിരങ്ങളുമായി 5 കിലോ സ്വര്‍ണമണിഞ്ഞാണ് ഹരി നാടാര്‍ പ്രചരണത്തിന് ഇറങ്ങിയത്. സഞ്ചരിക്കുന്ന സ്വര്‍ണക്കടയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഹരിയുടെ ചിത്രങ്ങള്‍. ഇരുകൈകളിലും വലിയ ബ്രേസ്ലെറ്റുകള്, എല്ലാ വിരലുകളിലും മോതിരം, കഴുത്തില്‍ വലിയ മാലകള്‍, നാടാര്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയ വലിയ മാല ഇവയെല്ലാം അണിഞ്ഞാണ് ഹരി വോട്ടഭ്യര്ത്ഥിക്കാനെത്തുന്നത്. ആകെ മൊത്തത്തില്‍ സ്വര്‍ണത്തില്‍ മൂടിയാണ് ഹരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കൂടാതെ പ്രചരണത്തിനായി പ്രത്യേകം ഹെലികോപ്ടറുകളും ഹരി ഉപയോഗിക്കാറുണ്ട്.
നാമനിര്‍ദേശ പത്രികയോടൊപ്പം നല്കിയ കണക്കനുസരിച്ച് 4.73 കോടി രൂപയുടെ സ്വര്‍ണമാണ് ഹരി നാടാരുടെ കൈവസമുള്ളത്. നാടാര്‍ വിഭാഗത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന പനങ്കാട്ടുപട കക്ഷി തെക്കന്‍ തമിഴ്നാട്ടില്‍ സജീവമാണ്. വളരെ ആഢംബരത്തോടെയാണ് ഹരി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക