Breaking News
രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് | കാൻസറിന്‌ കാരണമാകുന്നു ; ഖത്തറിലെ ഫാർമസികളിൽ നിന്ന് ' ( ZANTAC )' കെമിക്കൽ പിൻവലിക്കും | റാ​​​സ്​ അ​​​ൽ നൂ​​​ഫ്, തി​​​ൻ​​​ബാ​​​ക് ഇന്റർചെയ്ഞ്ചുകൾ ആഷ്ഗാൽ ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു​​കൊ​​​ടു​​​ത്തു | ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് സൗകര്യമില്ലെന്ന് ഇറാൻ | മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി | ആന്ധ്രപ്രദേശ് മുന്‍ സ്പീക്കര്‍ ശിവപ്രസാദ റാവു ആത്മഹത്യ ചെയ്ത നിലയില്‍ |

ഖത്തറിലെ ചില ടാക്സി കാറുകൾ റോഡ് നിയമങ്ങൾ തീരെ പരിഗണിക്കുന്നേയില്ലെന്ന് പ്രാദേശിക പത്രം കുറ്റപ്പെടുത്തി. ടാക്സി കറുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ വർധിച്ചു വരുന്നത് അധികൃതർക്ക് തലവേദനയുണ്ടാക്കുന്നുണ്ട്. പാർക്കിംഗ് നിരോധിച്ച സ്ഥലങ്ങളിൽ പോലും ആളുകളെ കയറ്റാൻ വേണ്ടി പൊടുന്നനെ ഇത്തരം ടാക്‌സികൾ നിർത്തിയിടേണ്ടി വരുന്നത് മറ്റുള്ള വാഹനങ്ങൾക്ക്   ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ഇത്തരത്തിൽ ആളുകളെ പെറുക്കിയെടുത്തു ഓടുന്നത് രാജ്യത്ത് നിരോധിച്ചതാണെങ്കിലും കർവാ കമ്പനിയടക്കമുള്ള ടാക്സി കമ്പനികൾ ഇത്തരം കാര്യങ്ങൾ പരിഗണിക്കുന്നേയില്ല. ടാക്സി കാറുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തെ കുറിച്ച് ഉപഭോക്താക്കൾ നിരവധി തവണ പരാതികൾ ഉന്നയിക്കാറുണ്ടെങ്കിലും അവ വാക്ക് തർക്കങ്ങളിൽ കലാശിക്കാറാണ് പതിവ്.

വഴിയിൽ കാണുന്ന യാത്രക്കാരെ തിരഞ്ഞെടുക്കാൻ വാഹനങ്ങൾ അമിത വേഗതയിൽ ഓടിച്ചു കൊണ്ട് അപകടങ്ങൾ ഉണ്ടാക്കുന്നത് രാജ്യത്തെ പതിവ് കാഴ്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.  

Top