കുവൈത്ത് സിറ്റി: ഖുര്‍ആന്‍ സൂക്തം ദുരുപയോഗം ചെയ്ത ടാക്സി കാര്‍ കുവൈത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഗതാഗത നിയമങ്ങള്‍ ലംഘിച്ച് സ്റ്റിക്കറുകള്‍ പതിപ്പിച്ചതിനാണ് കാര്‍ പിടിച്ചെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പറഞ്ഞു. ചോദ്യം ചെയ്യുന്നതിനായി ടാക്സി കമ്പനി ഉടമയെയും വാഹനമോടിച്ച ഡ്രൈവറെയും വിളിപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ ഖുര്‍ആനിലെ സൂക്തത്തിന്റെ ഭാഗം രേഖപ്പെടുത്തിയ ടാക്സി കാറിന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. വിശുദ്ധ ഖുര്‍ആനില്‍ നോഹ പ്രവാചകന്റെ കാലത്തുണ്ടായ മഹാപ്രളയത്തിനിടെ തങ്ങള്‍ക്കൊപ്പം പേടകത്തില്‍ കയറാന്‍ നോഹ പ്രവാചകന് മകനോട് അപേക്ഷിക്കുന്ന ഭാഗം പരാമര്‍ശിക്കുന്ന ഭാഗമാണ് കാറില്‍ രേഖപ്പെടുത്തിയത്. ടാക്സിയുടെ പിന്‍വശത്ത് വിശുദ്ധ ഖുര്‍ആനിലെ അധ്യായമായ ഹൂദിലെ 42-ാം സൂക്തത്തിന്റെ ഭാഗമാണ് പതിപ്പിച്ചത്.
തന്റെ താല്‍പ്പര്യത്തിന് അനുസരിച്ച് വിശുദ്ധ ഖുര്‍ആനിലെ സൂക്തം ദുരുപയോഗം ചെയ്യുകയും തന്റെ ടാക്സിയില്‍ കയറാന്‍ മറ്റുള്ളവരെ പരോക്ഷമായി പ്രേരിപ്പിക്കുകയും ടാക്സിയില്‍ കയറാത്തവരെ അവിശ്വാസികളായി മുദ്രകുത്തുകയുമാണ് ഡ്രൈവര്‍ ചെയ്തതെന്നാണ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ പറയുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക