News Desk

2021-04-10 01:21:44 pm IST
ദോഹ: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന ഖത്തറിലേക്ക് വിവിധ വിഷയങ്ങളിലേക്ക് അധ്യാപകര്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദവും മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. 

ഇക്കണോമിക്സ് & ബിസിനസ്സ് സ്റ്റഡീസ്, ആര്‍ട്സ്/മ്യൂസിക്, ഫിസിക്കല്‍ എജ്യുക്കേഷന്‍ & സ്വിമ്മിങ്, ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍സ് ടെക്നോളജി, സയന്‍സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്.

ഉയര്‍ന്ന പ്രായപരിധി 50 വയസ്സ് ആണ്. ശമ്പളം 3500-7500 ഖത്തര്‍ റിയാല്‍ (70000-150000 രൂപ) ആണ്. ആകെ ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല. eu@odepc.in എന്ന ഇ-മെയില്‍ മുഖേനയാണ് അപേക്ഷകള്‍ അയയ്‌ക്കേണ്ടത്. അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി ഏപ്രില്‍ 12 വരെയാണ്. വിശദവിവരങ്ങള്‍ക്ക് odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top