News Desk

2021-03-04 07:49:42 pm IST
ദോഹ: ഖത്തറില്‍ സ്‌കൂളുകളിലെ അധ്യാപകരോട് വേനല്‍ അവധിക്കാലത്തെ വിമാന യാത്ര ഒഴിവാക്കാന്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. നിര്‍ദ്ദിഷ്ട തിയ്യതികളില്‍ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് തടസ്സമാവാതിരിക്കാനാണ് വിമാന യാത്ര ഒഴിവാക്കാന്‍ നിര്‍ദേശിച്ചതെന്ന് മന്ത്രാലയം വിശദീകരിച്ചു. 

യാത്ര ചെയ്തതിന്റെ പേരില്‍ നിശ്ചയിച്ച തിയ്യതികളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാതിരുന്നാല്‍ അതിന് അധ്യാപകര്‍ തന്നെ ഉത്തരവാദികളായിരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.

ആരോഗ്യകരവും സുരക്ഷിതവുമായ ഒരു സ്‌കൂള്‍ അന്തരീക്ഷം ഉറപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് പുതിയ നടപടികള്‍. നിലവില്‍ വാക്‌സിനേഷന്‍ സ്വീകരിക്കുന്നതില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്കുള്ള മുന്‍ഗണന മാര്‍ച്ച് അവസാനം വരെ തുടരും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top