കുവൈത്ത് സിറ്റി: സാങ്കേതിക കാരണങ്ങളാല്‍ പാസ്പോര്‍ട്ട് അപേക്ഷ പോര്‍ട്ടല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. പോര്‍ട്ടലിന്റെ പ്രശ്നം പരിഹരിക്കാന്‍ ടെക്നിക്കല്‍ ടീം ശ്രമിക്കുന്നുണ്ടെന്നും വൈകാതെ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
പാസ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട് ബി.എല്‍.എസ് ഔട്ട്സോഴ്സ് സെന്റര്‍ സന്ദര്‍ശിക്കുന്നതിനു മുമ്പ് അവരുടെ കാള്‍ സെന്ററുമായി ബന്ധപ്പെടണം. 22211228 എന്ന ഫോണ്‍ നമ്പറിലോ 65506360 എന്ന വാട്സ്ആപ് നമ്പറിലോ ബന്ധപ്പെടാം. വാട്സ്ആപ്പില്‍ ടെക്സ്റ്റ്, ഓഡിയോ മെസേജ് അയച്ചാണ് ബന്ധപ്പെടേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് info.indkwi@blsinternational.net എന്ന വിലാസത്തിലും ബന്ധപ്പെടാം. വിസ, കോണ്‍സുലര്‍ ഡോക്യുമെന്റ് അറ്റസ്റ്റേഷന് സേവനങ്ങള്‍ പതിവുപോലെ തുടരുന്നതായും എംബസി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക