ബാങ്കോക്ക്: ഓണ്‍ലൈനില്‍ ഓഫറില്‍ കണ്ട ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത കൗമാരക്കാരന് ലഭിച്ചത് വലിയ ഐഫോണ്‍. തായ്ലന്ഡിലാണ് സംഭവം നടന്നത്.
ഷോപ്പിംഗ് സൈറ്റില്‍ ആപ്പിള്‍ ഐഫോണിന് വമ്പിച്ച വിലക്കുറവ് കണ്ടതോടെയാണ് തായ്ലന്ഡിലെ ഒരു കൗമാരക്കാരന് ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തത്.
എന്നാല്‍, വീട്ടിലേക്ക് ഡെലിവറി ബോയ് കൊണ്ട് വന്നത് വലിയൊരു കാര്‍ട്ടൂണ്‍ ബോക്സാണ്. വലിയ പെട്ടി കണ്ടപ്പോള്‍ എന്തെങ്കിലും സര്‍പ്രൈസ് പ്രതീക്ഷിച്ച് തുറന്നുനോക്കിയപ്പോള്‍ ലഭിച്ചത് 6.7 ഇഞ്ചുള്ള ഐഫോണിന് പകരം ഒരു ടേബിളിന്റെ വലിപ്പത്തിലുള്ള ഐഫോണ്‍.
പിറകില്‍ നാല് കാലുകളുള്ള ഐഫോണിന്റെ രൂപത്തിലുള്ള കോഫീ ടേബിളായിരുന്നു അത്. സത്യത്തില്‍ ഉല്‍പ്പന്നത്തിന്റെ വിശദീകരണങ്ങളും നിരൂപണങ്ങളും നോക്കാതെ ചിത്രം മാത്രം കണ്ട് തെറ്റിദ്ധരിച്ച് കൗമാരക്കാരന് ഓര്‍ഡര്‍ ചെയ്തതിനാലാണ് വിചിത്രമായ ഈ സംഭവം നടന്നത്.
അതേസമയം, 'വലിയ ഐഫോണ്‍' ലഭിച്ച അനുഭവം ചിത്രങ്ങള്‍ക്കൊപ്പം കുട്ടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വളരെ വേഗമാണ് ഇക്കാര്യം വൈറലായത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക