News Desk

2022-05-12 09:22:04 pm IST
തെലുങ്കാന: യുവതിയെ ബലാത്സംഗം ചെയ്ത് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിലും ലൈംഗിക അതിക്രമം ചെയ്ത 25കാരനായ യുവാവ് അറസ്റ്റില്‍. ഹൈദരാബാദിലെ ചൗട്ടുപ്പാല്‍ ടൗണില്‍ മെയ് ഒമ്പതിനാണ് സംഭവം നടന്നത്. കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസറായിരുന്നു പ്രതി. 

ഭര്‍ത്താവിനൊപ്പം വീടിന് സമീപത്തെ കെട്ടിടത്തില്‍ താമസിച്ചിരുന്ന 24കാരിയെ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. അടുത്തുള്ള കോളജില്‍ വാച്ച്മാനായി ജോയി ചെയ്യുകയാണ് യുവതിയുടെ ഭര്‍ത്താവ്.
ഇയാള്‍ ജോലിക്കുപോയ സമയം നോക്കി പ്രതി ഇവരെ സമീപിക്കുകയായിരുന്നു.

ഇയാള്‍ യുവതിയെ മൂര്‍ച്ചയുള്ള വസ്തു കൊണ്ട് തലയില്‍ അടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ബലാത്സംഗത്തിന് ഇരയാക്കിയതായും ചൗട്ടുപ്പാല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് (എ.സി.പി) ഉദയ് റെഡ്ഡി പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം ഇയാള്‍ യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. 

ഇരയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇയാളുടെ കൈയില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെടുത്ത പൊലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ അയച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top