News Desk

2021-04-16 08:23:50 pm IST
ഹൈദരാബാദ്: അന്ധവിശ്വാസം മൂലം 32 വയസുകാരിയായ അമ്മ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. ആറു മാസം പ്രായമായ പെണ്‍കുട്ടിയാണ് അരുംകൊലക്ക് ഇരയായത്. തെലങ്കാനയില്‍ സൂര്യപേട്ട് ജില്ലയിലെ മേഖലാപതി തണ്ഡയില്‍ ആണ് നസംഭവം. 

തന്റെ ദുരിതങ്ങള്‍ക്കെല്ലാം കാരണം കുഞ്ഞാണെന്ന് വിശ്വസിച്ചാണ് ഭാരതി എന്ന അമ്മ ഈ കടുംകൈ ചെയ്തത്. അധ്യാപനത്തില്‍ ബിരുദമെടുത്ത ഭാരതി കഴിഞ്ഞ ഏതാനും മാസങ്ങളായി മാനസിക പ്രയാസത്തിലായിരുന്നു. ദിവസങ്ങളോളം ഇവര്‍ പൂജയും പ്രാര്‍ഥനയുമായി കഴിയുകയായിരുന്നു. പൂജക്കിടയിലാണ് കൊല നടന്നതെന്ന് പൊലീസ് പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top