News Desk

2021-03-28 05:21:50 pm IST
മസ്‌കത്ത്: രാജ്യത്തെ ചില ഭാഗങ്ങളില്‍ താപനില 40 ഡിഗ്രി കടന്നതായി ഒമാന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒമാന്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ മുസന്ദം ഗവര്‍ണറേറ്റിലെയും മറ്റു ചിലയിടങ്ങളിലെയും തീര പ്രദേശങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതായി സിവില്‍ ഏവിയേഷന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top