News Desk

2021-03-16 12:23:04 pm IST
ദോഹ: ഖത്തറില്‍ ഇന്നു മുതല്‍ വാരാന്ത്യം വരെ താപനിലയില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില 17 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നും പരമാവധി താപനില 24 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നും കാലാവസ്ഥാ വകുപ്പ് ട്വീറ്റ് ചെയ്തു.

ഉപരിതലത്തില്‍ താഴ്ന്ന മര്‍ദ്ദം കൂടുന്നതിനാലാണ് താപനില ഉയരാന്‍ കാരണമാകുന്നതെന്നും ഇത് കാറ്റ് തെക്ക് ദിശയിലേക്ക് മാറാന്‍ കാരണമാകുമെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തില്‍ രാജ്യത്തെ ചില തീരങ്ങളില്‍ വേലിയേറ്റത്തോടൊപ്പം പല ഭാഗങ്ങളിലും ശക്തമായ കാറ്റും പൊടിക്കാറ്റും ഉണ്ടായിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top