News Desk

2021-03-24 05:30:49 pm IST
ദോഹ: രാജ്യത്ത് ഈ വാരാന്ത്യം താപനിലയില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലാണ് താപനില 40 ഡിഗ്രി വരെ പ്രതീക്ഷിക്കുന്നത്.

രാജ്യത്തിന്റെ മധ്യ, തെക്കന്‍ ഭാഗങ്ങളിലാവും താപനിലയില്‍ ഈ വര്‍ധനവ് അുഭവപ്പെടുക. കടല്‍ത്തീരത്ത് തുടര്‍ച്ചയായി കാറ്റ് വീശുന്നതിനാലാണ് താപനില ഉയരുന്നതെന്ന് ക്യു.എം.ഡി പറയുന്നു. 

ഞായറാഴ്ച, കാറ്റ് വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് 15-25 കെ.ടി മുതല്‍ 35 കെ.ടി. വേഗതയില്‍ വീശാന്‍ സാധ്യത. കാറ്റു മൂലം ചില സമയങ്ങളില്‍ പൊടിപടലം ഉണ്ടാകാനും സാധ്യതയുണ്ട്. ഈ സമയത്ത് ദൃശ്യപരത മൂന്നു കിലോമീറ്ററില്‍ താഴെയായിരിക്കും.       

അതേസമയം, ഞായറാഴ്ച വൈകുന്നേരം മുതല്‍ ചൊവ്വാഴ്ച രാത്രി വരെ താപനില കുറയുമെന്നും  കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകല്‍സമയത്ത് നേരിയ തോതില്‍ ചൂടും രാത്രിയില്‍ തണുപ്പും ഉണ്ടാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top