ദോഹ: രാജ്യത്ത് ഏപ്രില്‍ മൂന്ന് ശനിയാഴ്ച മുതല്‍ ഏപ്രില്‍ ഏഴ് ബുധനാഴ്ച വരെ വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്ന് കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) അറിയിച്ചു. ഇതുമൂലം രാജ്യത്ത് താപനില കുറയുമെന്നും ക്യു.എം.ഡി അധികൃതര്‍ വ്യക്തമാക്കി.
ഈ കാലയളവില്‍ കാറ്റിന്റെ വേഗത 15-25 കെ.ടി മുതല്‍ 35 കെ.ടി വരെ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തരീക്ഷത്തില്‍ പൊടിപടലം വര്‍ധിക്കുന്നതിനും ദൃശ്യപരത രണ്ട് കിലോമീറ്ററില്‍ കുറയാനും സാധ്യത.
അതേസമയം, ഈ കാലയളവില്‍ പ്രതീക്ഷിക്കപ്പെടുന്ന കുഞ്ഞ താപനില 16 ഡിഗ്രി മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. കൂടിയ താപനില 23 ഡിഗ്രി സെല്‍ഷ്യസിനും 33 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. കടല്‍ത്തീരത്ത് തിരമാലകളുടെ ഉയരം 5-8 അടി മുതല്‍ 10 അടി വരെയായിരിക്കും.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക