Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-06-20 11:40:18am IST

ബു അൽ യവാബി ഇന്റർചേഞ്ചിലെ റാമ്പ് പാലം ജൂൺ 23 മുതൽ ഭാഗികമായി അടയ്ക്കുമെന്നു പൊതുമരാമത്ത് വകുപ്പായ അഷ്ഗാൽ അറിയിച്ചു. പാലത്തിന്റെ തെക്ക് ഭാഗമാണ് അടയ്ക്കുന്നത്. ജി റിങ് റോഡ് വഴി ദോഹയിൽ നിന്നു മിസൈദിലേക്കുള്ള ഭാഗമാണ് അടയ്ക്കുന്നത്. അറ്റകുറ്റപണികൾക്കായി ഞായറാഴ്ച മുതൽ 4 ദിവസത്തേക്കാണ് അടവ്.

ബു അൽ യവാബി ഇന്റർചേഞ്ച് വഴി മിസൈദിലേക്ക് വരുന്നവർ അബ സലീൽ ഇന്റർചേഞ്ചിലെത്തി ഇതര പാത ഉപയോഗിക്കണം.ജി റിങ് റോഡ് വഴി ദോഹയിൽ നിന്നു മിസൈദിലേക്ക് വരുന്നവർ അബ സലീൽ ഇന്റർചേഞ്ചിലെ ഹമദ് തുറമുഖ റോഡിലേക്കുള്ള എക്‌സിറ്റെടുത്ത് നേരെ 2 കിലോമീറ്റർ സഞ്ചരിച്ച് ബു ഘുർബാൻ ഇന്റർചേഞ്ചിൽ നിന്ന് ആദ്യത്തെ എക്‌സിറ്റ് എടുത്ത് അൽ ഖരാര വഴി അൽ വുഖൈർ റോഡിലേക്ക് പ്രവേശിക്കണം. 

അൽ വുഖൈർ റോഡിലെത്തിയാൽ വീണ്ടും നേരെ സഞ്ചരിച്ച് ബു ജൂദ് ഇന്റർചേഞ്ചിലെത്തണം. അവിടെ നിന്ന് അൽ മജ്ദ് റോഡിലേക്കുള്ള എക്‌സിറ്റ് എടുത്ത് മിസൈദിലേക്ക് എത്താം.അബ സലീൽ ഇന്റർചേഞ്ചിലെ എക്‌സിറ്റിൽ പ്രവേശിക്കാൻ കഴിഞ്ഞില്ലെങ്കിൽ അൽ ബാഹിയ ഇന്റർചേഞ്ചിൽ നിന്നു യു ടേൺ എടുത്തും മിസൈദിലെത്താം. ഇല്ലെങ്കിൽ സൽവ റോഡിലേക്ക് യാത്ര തുടർന്ന് മിസൈദ് ഇന്റർചേഞ്ചിൽ നിന്നും യു ടേൺ എടുത്ത് തെക്ക് പാതയിലേക്ക് അൽ മജ്ദ് റോഡ് വഴി മിസൈദിലെത്താം.   

Top