News Desk

2021-04-08 01:16:03 pm IST
മസ്‌കത്ത്: കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് ഒമാനില്‍ നിലവില്‍ പ്രാബല്യത്തിലുള്ള രാത്രികാല യാത്രാ വിലക്കിന് ഏപ്രില്‍ എട്ട് മുതല്‍ താല്‍ക്കാലികമായി ഇളവ് നല്‍കി ഒമാന്‍ സുപ്രീം കമ്മിറ്റി. രാത്രികാല യാത്രാ വിലക്കിന് അനുവദിച്ചിരിക്കുന്ന ഇളവ് റമദാന്റെ ആദ്യ ദിവസം വരെ തുടരും. 

അതേസമയം, രാത്രിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാകില്ലെന്ന് സുപ്രീംകമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒമാന്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക







Top