News Desk

2021-04-25 08:50:55 pm IST
ദോഹ: ഖത്തറില്‍ ഇന്ന് 705 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 503 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 202 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1548 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്ത് കൊവിഡ് ഭേദപ്പെട്ടവരുടെ എണ്ണം 181,522 ല്‍ ആയി. 

രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് 10 പേര്‍ കൂടി മരണപ്പെട്ടു. 41, 42, 47, 48, 51, 56, 66, 68, 76, 80 വയസ്സുള്ള രണ്ടു പേര്‍ എന്നിങ്ങനെ പ്രായത്തിലുള്ളവരാണ് മരിച്ചത്. ഇതോടെ ഖത്തറില്‍ ആകെ കൊവിഡ് മരണം 428 ആയി. 

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 20,251 പേരാണ്. അതില്‍ 1084 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 431 പേരാണ് ഇനി തീവ്രപരിചരണത്തിലുള്ളത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top