Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ദോഹ∙ഓട്ടിസം ബാധിതർക്കായി രാജ്യത്തെ 10 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സെൻസറി( ഇന്ദ്രിയ) സൗഹൃദ ക്ലിനിക്കുകൾ തുറന്ന് പ്രാഥമിക സംരക്ഷണ കോർപറേഷൻ (പിഎച്ച്‌സിസി). അൽ തുമാമ, അൽ വജ്ബ, അൽ വാബ്, ഖത്തർ സർവകലാശാല, ലിബൈബ്, റൗദത്ത് അൽ ഖെയ്ൽ, മൈതർ, ഉം സലാൽ, അൽ വക്ര, അൽ ദായീൻ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് സെൻസറി സൗഹൃദ ക്ലിനിക്കുകൾ ആരംഭിച്ചത്.

ഫാമിലി മെഡിസിൻ ക്ലിനിക്ക്, പ്രസവ-ശിശു ആരോഗ്യ ക്ലിനിക്ക്, വെൽ ബേബി ക്ലിനിക്ക്, ദന്തൽ ക്ലിനിക്ക്, ഇഎൻടി, ഒഫ്താൽമിക്-ഒപ്‌റ്റോമെട്രി ക്ലിനിക്കുകളാണ് സെൻസറി സൗഹൃദ ക്ലിനിക്കുകളാക്കി മാറ്റിയത്.ആരോഗ്യ കേന്ദ്രങ്ങളിലെ കാത്തിരിപ്പ് സ്ഥലങ്ങളും സെൻസറി സൗഹൃദപരമാക്കിയിട്ടുണ്ട്. ഓട്ടിസം ബാധിതരായ എല്ലാ പ്രായത്തിലുമുള്ള രോഗികൾക്കായിരിക്കും ഇവിടെ മുൻഗണന.

ഉപകരണങ്ങളിലും ലൈറ്റുകളിലും മാറ്റങ്ങൾ വരുത്തിയാണ് സെൻസറി സൗഹൃദ ക്ലിനിക്കുകൾ ഒരുക്കിയിരിക്കുന്നത്.രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടുതൽ ഓട്ടിസം സൗഹൃദ ക്ലിനിക്കുകളാക്കി മാറ്റുകയാണ് ലക്ഷ്യം. 

Top