News Desk

2021-03-04 07:42:52 pm IST

ദുബൈ: ദുബായിലെ ഉം സുഖീമില്‍ ബസ് അപകടത്തില്‍പ്പെട്ട് 10 പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് ദുബൈ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്രൂയി പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. 

ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് ബസ് വലതുവശത്തേക്ക് നീങ്ങി റോഡിലെ ബാരിയറില്‍ തട്ടി മറിയുകയാണുണ്ടായത്. 32 പേരാണ് ബസ്സിലുണ്ടായിരുന്നതെന്ന് ദുബൈ പൊലീസ് പറഞ്ഞു. 

ഡ്രൈവര്‍മാര്‍ക്ക് ആവശ്യമുള്ള വിശ്രമം നല്‍കണമെന്ന് സെയ്ഫ് മുഹൈര്‍ അല്‍ മസ്രൂയി പറഞ്ഞു. കമ്പനികള്‍ കൃത്യമായി ഡ്രൈവര്‍മാരുടെ സ്ഥിതികള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top