News Desk

2021-05-25 03:23:26 pm IST
ലണ്ടന്‍: തീവ്രവാദ ഫണ്ടിങ് കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പേരില്‍ തങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ നില നില്‍ക്കുന്ന കേസ് റദ്ദ് ചെയ്യണമെന്ന് ദോഹ ബാങ്ക് ആവശ്യപ്പെട്ടു. നാലോളം സിറിയന്‍ അഭയാര്‍ത്ഥികളാണ് ഈ വിഷയത്തില്‍ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ ഖത്തറിലെ ദോഹ ബാങ്കിനെതിരെ കേസ് നല്‍കിയിരിക്കുന്നത്. 

ഖത്തറില്‍ നിന്നുള്ള രണ്ടു ബിസിനസ് പ്രമുഖര്‍ക്കെതിരെയും ബ്രിട്ടീഷ് ഹൈക്കോടതിയില്‍ ഇതേ കേസ് നിലവിലുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ വ്യക്തതയില്ലാത്തതും അടിസ്ഥാന രഹിതവുമാണെന്നാണ് ദോഹ ബാങ്ക് ലീഗല്‍ ടീം പ്രതികരിച്ചിരിക്കുന്നത്. യു.എ.ഇ ആസ്ഥാനമായ ദി നാഷണല്‍ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top