Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസില്‍ വീണ്ടും വെടിവയ്പ്പ്. മിഡ്ലാന്റ് സിറ്റിയില്‍ ഒരു തീയേറ്റര്‍ പാര്‍ക്കിംഗിലായിരുന്നു സംഭവം.

വെടിവയ്പില്‍ അഞ്ച് പേര്‍ മരിച്ചു. പോലീസുകാര്‍ ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്കേറ്റു. അക്രമികളില്‍ ഒരാളെ പോലീസ് വധിച്ചു. 30വയസു പ്രായം തോന്നിക്കുന്ന വെളുത്ത വര്‍ഗ്ഗക്കാരനായ യുവാവിനെ ഒടുവില്‍ വെടിയുതിര്‍ത്തുകൊല്ലുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം പടിഞ്ഞാറന്‍ നഗരങ്ങളായ ഒഡേസയിലും മിഡ്ലന്‍ഡിലുമാണ് വെടിവയ്പുണ്ടായത്. അക്രമികള്‍ വാഹനത്തില്‍ ചുറ്റിസഞ്ചരിച്ച് ആളുകള്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. അക്രമികള്‍ സഞ്ചരിച്ച ടൊയോട്ട കാര്‍ പോലീസ് തടഞ്ഞതോടെയാണ് വെടിവയ്പ് ആരംഭിച്ചത്.

കാര്‍ തടഞ്ഞ പോലീസുകാരനെ ഡ്രൈവര്‍ വെടിവച്ചു കൊന്നു. പിന്നീട് യുഎസ് പോസ്റ്റല്‍ ഡിപ്പാര്‍മെന്റിന്റെ വാന്‍ തട്ടിയെടുത്ത് അക്രമികളില്‍ ഒരാള്‍ ഒഡേസയിലേക്ക് ഓടിച്ചുപോയി.

പോലീസ് വാഹനത്തെ പിന്തുടരുകയും ഒഡേസയിലെ സിനിമ തിയറ്ററിലെ പാര്‍ക്കിംഗ് സ്ഥലത്തുവച്ച് ഇയാളെ വെടിവച്ചുവീഴ്ത്തുകയുമായിരുന്നു. വെടിവയ്പില്‍ മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വാനിലും ടൊയോട്ട കാറിലുമാണ് അക്രമികള്‍ സഞ്ചരിച്ചത്. മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പൊലീസും അക്രമിയും തമ്മില്‍ വെടിയുതിര്‍ക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Top