News Desk

2021-02-08 11:31:59 pm IST
ന്യൂഡല്‍ഹി: ബോളിവുഡ് ചലച്ചിത്ര നടനായ നസിറുദ്ദീന്‍ ഷായ്ക്ക് ട്വിറ്ററില്‍ അക്കൗണ്ട് ഇല്ലെന്ന് വ്യക്തമാക്കി ഭാര്യയും വിഖ്യാത നടിയുമായ രത്ന പഥക്. താരത്തിന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും കര്‍ഷക സമരത്തെ അനുകൂലിച്ചു പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ വിശദീകരണവുമായി ഭാര്യ രംഗത്തെത്തുകയായിരുന്നു.

കര്‍ഷകരോടൊപ്പമാണെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും കര്‍ഷകര്‍ക്കായി മുന്‍നിര താരങ്ങള്‍ മുന്നോട്ടുവരാത്തതിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊടുംതണുപ്പിലും രാജ്യതലസ്ഥാനത്ത് സമരമിരിക്കുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ കണ്ണടയ്ക്കാന്‍ എങ്ങനെയാണ് കഴിഞ്ഞതെന്നും ഈ കുറിപ്പിലുണ്ടായിരുന്നു.

'അവസാനം ശത്രുക്കളുടെ ശബ്ദമല്ല സുഹൃത്തുക്കളുടെ നിശബ്ദതയായിരിക്കും കേള്‍ക്കുക. കൊടും തണുപ്പിനെ പോലും വകവെയ്ക്കാതെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ എങ്ങനെയാണ് കണ്ടില്ലെന്ന് നടിക്കുന്നത്. എനിക്കുറപ്പുണ്ട്. അവരുടെ സമരത്തിന് ഫലമുണ്ടാകും. എല്ലാവരും അവര്‍ക്കൊപ്പം ചേരുന്ന ഒരു ദിവസം വരും. നിശബ്ദരായിരിക്കുന്നത് പീഡകരെ പിന്തുണയ്ക്കുന്നതിന് തുല്യമാണ്' പോസ്റ്റില്‍ പറയുന്നു. 

എന്തോ നഷ്ടപ്പെടുമെന്ന ഭയത്തിലാണ് ബോളിവുഡിലെ പ്രശസ്തര്‍ ഒന്നും മിണ്ടാത്തത്. ഏഴ് തലമുറയ്ക്ക് വേണ്ടതൊക്കെ സമ്പാദിച്ച താരങ്ങളാണ് ഇപ്പോള്‍ മൗനം പാലിക്കുന്നതെന്നും വായ തുറന്നാല്‍ ഇനി എന്താണ് നഷ്ടപ്പെടാനുള്ളതെന്നും ഷായുടെ പേരിലുള്ള പോസ്റ്റില്‍ പരിഹസിച്ചിരുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top