News Desk

2021-03-16 08:46:38 pm IST

ദോഹ: ഖത്തറില്‍ രണ്ടു വര്‍ഷമായി നടന്നു കൊണ്ടിരിക്കുന്ന അഫ്ഗാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് വേഗത പോരെന്ന് യു.എ.ഇയിലെ അഫ്ഗാന്‍ സ്ഥാനപതി ജാവീദ് അഹമ്മദ്. എമിറാത്തി പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

സമാധാന ചര്‍ച്ചകള്‍ ദോഹയില്‍ ആരംഭിച്ചിട്ട് ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അഫ്ഗാനില്‍ സമാധാനം പുലര്ന്നിട്ടില്ല. ചര്‍ച്ചകളില്‍ മധ്യസ്ഥര്‍ സ്വീകരിക്കുന്ന മൃതു സമീപനം ദോഷകരമായ രീതിയില്‍ ബാധിക്കുന്നുണ്ട്. 

സമാധാന ചര്‍ച്ചകള്‍ ദോഹയില്‍ മാത്രം പരിമിതപ്പെടുത്തുന്നതിന് പകരം യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, അഫ്ഗാന്‍ എന്നിവടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. ഇത് ചര്‍ച്ച വേഗത്തിലാക്കാനും പരിഹാരം എളുപ്പത്തിലാക്കാനും സഹായിക്കുമെന്നും ജാവേദ് അഹമ്മദ് പറഞ്ഞു. 

താലിബാന്‍ തങ്ങളുടെ ഭാഗം സുരക്ഷിതമാക്കി നടത്തുന്ന വിലപേശല്‍ അവസാനിപ്പിക്കണമെന്നും ജാവേദ് അഹമ്മദ് കൂട്ടിച്ചേര്‍ത്തതായി എമിറാത്തി പത്രം റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top