ദോഹ: ഖത്തറിലെ വിപണികളില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് അംബാസിഡര്‍ ഡോ. ജാസിം ഉദ്ധിന്‍. ലുലു ഗ്രൂപ് ഔട്ട്ലെറ്റുകള് വഴിയാണ് ബംഗ്ലാദേശ് ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് ലഭ്യമാക്കുന്നത്. ഇതുമായി ബന്ധപെട്ടു അധികൃതര്‍ ലുലു ഗ്രൂപ് ഇന്റര്‍നാഷ്ണല്‍ ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍ത്താഫുമായി ചര്‍ച്ചകള്‍ നടത്തിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ആദ്യ ഘട്ടത്തില്‍ ബംഗ്ലാദേശില്‍ നിന്നുമുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഖത്തറിലെ വിപണിയില്‍ ലഭ്യമാവും. ലുലുവിന്റെ ഔട്ട്ലെറ്റുകളില് ബംഗ്ലാദേശ് കോര്‍ണര്‍ എന്ന പേരില്‍ ഇതുമായി ബന്ധപെട്ടു പ്രത്യേക സ്ഥലം സജ്ജീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ നാലു ലക്ഷത്തോളം ബംഗ്ലാദേശ് പൗരന്മാര് ഖത്തറില്‍ താമസിക്കുന്നുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകള്‍. ലുലു ഗ്രൂപ്പിനെ അനുകരിച്ച് രാജ്യത്തെ മറ്റു വാണിജ്യ ഔട്ട്ലെറ്റുകളും വൈകാതെ തന്നെ ബംഗ്ലാദേശ് ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ ഔട്ട്ലൈറ്റുകള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക