News Desk

2021-04-20 04:57:45 pm IST
ദോഹ:ഹ്രസ്വ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ ലെബനന്‍ കെയര്‍ ടേക്കര്‍ പ്രധാനമന്ത്രി ഡോക്ടര്‍ ഹസന്‍ ദയാബ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായുള്ള കൂടിക്കാഴ്ച പൂര്‍ത്തിയാക്കി.

അമീറുമായുള്ള കൂടിക്കാഴ്ച്ചക്കിടെ ഖത്തര്‍-ലെബനന്‍ ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്ത  അല്‍ ദയാബ് ഭാവിയിലും ഇരു രാഷ്ട്രങ്ങളും തമ്മിലെ ബന്ധങ്ങള്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കൂടി ചൂണ്ടിക്കാട്ടി. 

അതേസമയം, കെയര്‍ ടേക്കര്‍ ഭരണകൂടം നിലവില്‍ ജനങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് അഭികാമ്യമെന്ന് അമീര്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞു. ബെയ്റൂത്തിലെ കഴിഞ്ഞ വര്‍ഷം നടന്ന മഹാ സ്ഫോടനവുമായി ബന്ധപ്പെട്ട ഖത്തറിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അമീര്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക





Top