News Desk

2021-04-27 06:29:27 pm IST
ദോഹ: ഇന്‍ഡോനേഷ്യയിലെ ബാലിക്കടുത്ത് സബ്മറൈന്‍ കപ്പല്‍ അപകടത്തില്‍പ്പെടുകയും നിരവധി പേര്‍ മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുശോചന സന്ദേശമയച്ചു. 

ഇന്‍ഡോനേഷ്യന്‍ പ്രെസിഡന്റ് ജോകോ വിഡോഡോക്കിനാണ് അമീര്‍ പ്രത്യേക അനുശോചന സന്ദേശം അയച്ചത്. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി, ഖത്തര്‍ ഉപ അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി എന്നിവരും ഇന്‍ഡോനേഷ്യന്‍ നേതൃത്വത്തിന് അനുശോചന സന്ദേശമയച്ചത്തായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ 53 പേര്‍ തല്‍ക്ഷണം മരണപ്പെട്ടതായാണ് ഇതുവരെയുള്ള കണക്കുകള്‍. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top