News Desk

2021-06-03 11:08:44 pm IST
ദോഹ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബെര്‍ഗ് നഗരത്തില്‍ നടക്കുന്ന സാമ്പത്തിക സമ്മേളനത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നാളെ പങ്കെടുക്കുന്നു. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

റഷ്യന്‍ പ്രസിഡന്റ വ്‌ളാഡിമിര്‍ പുട്ടിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അമീര്‍ സമ്മേളനത്തിന്റെ  സെഷനില്‍ പങ്കെടുക്കുന്നത്. ഇത്തവണത്തെ സാമ്പത്തിക സമ്മേളനത്തില്‍ ഖത്തര്‍ പ്രതിനിധികള്‍ ആണ് മുഖ്യാഥിതികള്‍.  

ഖത്തറിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയും പതിനഞ്ചോളം കമ്പനികളുടെ പ്രതിനിധികളും നിലവില്‍ റഷ്യയിലുണ്ട്. വീഡിയോ കോണ്‍ഫറന്‍സിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും അമീര്‍ സാമ്പത്തിക സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top