News Desk

2021-03-14 11:28:59 pm IST
കോട്ടയം: വട്ടിയൂര്‍ക്കാവ്, കല്‍പ്പറ്റ, കുണ്ടറ, പട്ടാമ്പി, തവനൂര്‍, നിലമ്പൂര്‍ എന്നീ ആറ് തര്‍ക്ക മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം നാളെ. വട്ടിയൂര്‍ക്കാവില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയാകും എത്തുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

വട്ടിയൂര്‍ക്കാവില്‍ പി.സി വിഷ്ണുനാഥിന്റെ പേരാണ് പരിഗണനയില്‍. കല്‍പ്പറ്റയില്‍ ടി. സിദ്ദിഖ് ആകും മത്സരിക്കുക. കുണ്ടറയില്‍ കല്ലട രമേശ്, പട്ടാമ്പിയില്‍ ആര്യാടന്‍ ഷൗക്കത്ത്, തവനൂര്‍ നിയാസ് മുക്കോളി, നിലമ്പൂര്‍ വി വി പ്രകാശ് എന്നിങ്ങനെയാണ് നേതൃത്വം പരിഗണിക്കുന്ന പേരുകള്‍.

ഇന്ന് 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഒന്‍പത് വനിതകളാണ് പട്ടികയില്‍ ഇടംനേടിയത്. എന്നാല്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷിനെ പോലുള്ള നിരവധി അര്‍ഹരെ തഴഞ്ഞുവെന്ന ആരോപണവും ഉയരുന്നുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 





Top