News Desk

2021-06-10 07:07:41 pm IST
ദോഹ: എ.ഡി 2021 ജൂണ്‍ 10 വ്യാഴാഴ്ച ലോകത്തെ ജനസംഖ്യയുടെ ഒരു ഭാഗം സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഖത്തറി കലണ്ടര്‍ ഹൗസ് അറിയിച്ചു. 
റഷ്യ, വടക്കന്‍ കാനഡ, ഉത്തരധ്രുവത്തിനടുത്തുള്ള ഗ്രീന്‍ എര്‍ത്ത് ദ്വീപ് എന്നിവിടങ്ങളില്‍ ഈ ഗ്രഹണം കാണാന്‍ സാധിക്കും. 

ഖത്തറി കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്ര വിദഗ്ധന്‍ ഡോ. ബഷീര്‍ മര്‍സൂഖ് ആണ് ഇക്കാര്യം പ്രസ്തവിച്ചത്. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ ചില രാഷ്ട്രങ്ങളിലും ഇന്നത്തെ സൂര്യ ഗ്രഹണം കാണാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഖത്തര്‍ അടക്കമുള്ള അറബ് രാഷ്ട്രങ്ങളില്‍ ഗ്രഹണം ദ്രശ്യമാവില്ല. 

വാര്‍ഷിക ഗ്രഹണ ഘട്ടം ഖത്തര്‍ സമയം ഉച്ചയ്ക്ക് 12:50ന് ആരംഭിക്കുമെന്നും, പിന്നീട് അത് 1:41 ന് പാരമ്യത്തിലെത്തുമെന്നും,  ഉച്ചക്ക് 2:33 ന് ഗ്രഹണത്തിന്റെ അവസാന സമയങ്ങളില്‍ എത്തിച്ചേരുന്നതാണ്. ഇന്ന് വൈകുന്നേരം 4:11 ന് ഗ്രഹണം പൂര്‍ണമായും അവസാനിക്കുമെന്നും അല്‍ മര്‍സൂഖ് പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.  



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top